85 - عَن ابْنِ عَبَّاسٍ قَالَ: كُنْتُ خَلْفَ رَسُولِ اللهِ صلّى الله عليه وسلّم يَوْماً فَقَالَ: (يَا غُلاَمُ، إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ تُجَاهَكَ، إِذَا سَألْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْكَ، رُفِعَتِ الْأَقْلاَمُ وَجَفَّتِ الصُّحُفُ) .
അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُما- നിവേദനം: ഞാൻ ഒരു ദിവസം നബി -ﷺ- യുടെ പിറകിലായിരുന്നു. അപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: "കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. അറിയുക! ജനങ്ങൾ മുഴുവൻ നിനക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുന്നതിന് വേണ്ടി ഒരുമിച്ചാലും അവർക്ക് നിനക്കൊരു ഉപകാരവും ചെയ്യുക സാധ്യമല്ല; അല്ലാഹു നിനക്കായി രേഖപ്പെടുത്തിയതൊഴികെ. അവർ നിനക്ക് എന്തെങ്കിലുമൊരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാൽ നിന്നെ ഒരു ഉപദ്രവവും ഏൽപ്പിക്കാനും അവർക്ക് കഴിയില്ല; അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതൊഴികെ. (വിധികൾ രേഖപ്പെടുത്തിയ) പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. (അവ രേഖപ്പെടുത്തപ്പെട്ട) ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു." മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ തിരിച്ചറിയുക; കഠിനതയിൽ അവൻ നിന്നെ ഓർക്കുന്നതാണ്. അറിയുക! നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതുമായിരുന്നില്ല. അറിയുക! വിജയം ക്ഷമയോടൊപ്പവും, എളുപ്പം ക്ലേശത്തോടൊപ്പവുമാണ്. ഇടുക്കത്തോടൊപ്പം എളുപ്പമുണ്ട്."
قال تعالى: {وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ}. [الحديد:4]
[ت2516]