അബൂ സഈദും -رَضِيَ اللَّهُ عَنْهُ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- യും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിന്റെ ഇടുക്കമോ ആകട്ടെ; അവന്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവന്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു അടിമ രോഗിയാവുകയോ, യാത്ര പോവുകയോ ചെയ്താൽ അവൻ ആരോഗ്യവാനും നാട്ടിലുള്ളവനുമായിരിക്കവെ ചെയ്തത് പോലുള്ളത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."