ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു മുഅ്മിനിന് അവന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരക്കാരന്റെയും പദവി കരസ്ഥമാക്കാൻ കഴിയും."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു ദാനധർമ്മവും സമ്പത്തിൽ കുറവു വരുത്തിയിട്ടില്ല. വിട്ടുപൊറുത്തു നൽകുന്നത് കൊണ്ട് അല്ലാഹു പ്രതാപമല്ലാതെ ഒരാൾക്കും വർദ്ധിപ്പിച്ചു നൽകിയിട്ടുമില്ല. അല്ലാഹുവിനായി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."