നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു. ഒരു സംരക്ഷിതവേലിക്ക് ചുറ്റും (തൻ്റെ ആടുകളെ) മേയ്ക്കുന്ന ആട്ടിടയനെ പോലെ. അവൻ അതിനുള്ളിൽ മേയ്ച്ചു പോകാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും സംരക്ഷിതവേലിയുണ്ട്. അറിയുക! തീർച്ചയായും അല്ലാഹുവിൻ്റെ സുരക്ഷിതവേലി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക! ഹൃദയമാകുന്നു അത്."
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരാൾക്ക് മേൽ കരുണ ചൊരിയട്ടെ; അവൻ (കച്ചവടത്തിൽ) വിൽക്കുമ്പോഴും സൗമ്യനാണ്. വാങ്ങുമ്പോഴും, കടം തിരിച്ചു ചോദിക്കുമ്പോഴും (സൗമ്യനാണ്)."