3207 - (ق) عَنْ عَبْدِ الرَّحْمنِ بْنِ أَبِـي بَكْرَةَ قَالَ: كَتَبَ أَبُو بَكْرَةَ إِلَى ابْنِهِ، وَكانَ بِسِجِسْتَانَ، بِأَنْ لاَ تَقْضِيَ بَيْنَ اثْنَيْنِ وَأَنْتَ غَضْبَانُ، فَإِنِّي سَمِعْتُ النَّبِـيَّ صلّى الله عليه وسلّم يَقُولُ: (لاَ يَقْضِيَنَّ حَكَمٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ) .
അബ്ദു റഹ്മാനുബ്നു അബീ ബക്ര (رضي الله عنه) പറയുന്നു: എന്റെ പിതാവ് അദ്ദേഹത്തിന്റെ മകൻ ഉബൈദുല്ല സിജിസ്ഥാനിലെ ഖാദിയായിരിക്കെ അയാൾക്ക് എഴുതി - അല്ലെങ്കിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി എഴുതിക്കൊടുത്തു-: കോപിഷ്ഠനായിരിക്കെ നീ രണ്ടുപേർക്കിടയിൽ വിധി പറയാൻ പാടില്ല. കാരണം അല്ലാഹുവിന്റെ റസൂൽ (ﷺ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. "കോപിഷ്ഠനായിരിക്കെ നിങ്ങളിലൊരാളും തന്നെ രണ്ടുപേർക്കിടയിൽ വിധി പറയാൻ പാടില്ല." മറ്റൊരു റിപ്പോർട്ടിൽ "ഒരു വിധികർത്താവും കോപിഷ്ഠനായിരിക്കെ രണ്ടുപേർക്കിടയിൽ വിധി പറയാൻ പാടില്ല." എന്നാണുള്ളത്.
[خ7158/ م1717]