അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) നബി (ﷺ) പറഞ്ഞതായി ഉദ്ദരിക്കുന്നു: "ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാളുടെ കൈയിൽ അടിമയുടെ (മുഴുവൻ) വിലക്ക് തുല്യമായ പണമുണ്ടെങ്കിൽ അടിമയുടെ നീതിപൂർവകമായ വില അയാളുടെ ബാധ്യതയാവുകയും തന്റെ പങ്കാളികൾക്ക് അയാൾ അവരുടെ ഓഹരി നൽകുകയും വേണം. അങ്ങനെ ആ അടിമ മോചിതനാവുകയും ചെയ്യട്ടെ. അല്ലെങ്കിൽ അടിമയുടെ എത്ര ഓഹരിയാണോ മോചിപ്പിക്കപ്പെട്ടത് അത്രയും അയാൾ സ്വതന്ത്രനായി."